പള്ളിക്കത്തോട്: ഓപ്പറേഷന് തൂഫാന് നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാള്‍ പിടിയില്‍. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് ചക്കാമ്പുഴ ഭാഗത്ത് ചൂരക്കുന്നേല്‍ ജോസ്മിന്‍ ജോസഫാ(22)ണ് പിടിയിലായത്.
ജില്ലാപോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരിവിരുദ്ധ സ്ക്വാഡും (ഡാന്‍സാഫ്) പള്ളിക്കത്തോട് പോലീസും ചേര്‍ന്ന് ഇയാളെ ചപ്പാത്തു ഭാഗത്തുവച്ച് 100 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.